ആന ചരിഞ്ഞ സംഭവത്തിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമമെന്ന് കോടിയേരി

2020-06-05 By Admin

തിരുവനന്തപുരം: പാലക്കാട് ആന ചരിഞ്ഞ സംഭവത്തിൽ വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമം നടക്കുന്നതായി കോടിയേരി ബാലകൃഷ്ണൻ. മത നിരപേക്ഷ സംസ്ഥാനയായ കേരളത്തെ ദേശീയ തലത്തിൽ അപമാനിക്കാനും കേരളത്തിന്റെ അടിത്തറ തകർക്കാനും, അമേരിക്കയിൽ നടക്കുന്നതുപോലുള്ള വംശീയ കലാപങ്ങൾ ശ്രഷ്ടിക്കാനുമാണ് ആർ.എസ്.എസ്. ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആന ചരിഞ്ഞ സംഭവം ഏറെ ദുഖിപ്പിക്കുന്നതാണ്. നടക്കാൻ പാടില്ലാത്തതാണ് നടന്നത്. ഈ വിഷയം കേരളത്തിൽ ഏറെ ചർച്ചക്കിടയാക്കി. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടക്കേണ്ടതുണ്ട്. എന്നാൽ ഈ വിഷയത്തിൽ വർഗീയ പ്രചാരണത്തിന് കളമൊരുക്കാൻ ചില ദുഷ്ട ശക്തികൾ ശ്രമിക്കുന്നുണ്ട്. അവർക്കെതിരെ ജാഗ്രത പാലിക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||