2020-06-05 By Admin
ഫ്ലോറിഡ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച എൻ. ബി. എ ബാസ്കറ്റ്ബാൾ മത്സരങ്ങൾ ജൂലൈ 31 മുതൽ പുനരാരംഭിക്കുമെന്ന് നാഷണൽ ബാസ്കറ്റ് ബോൾ അസോസിയേഷൻ അറിയിച്ചു. അമേരിക്കയിൽ കോവിഡ് വ്യാപനം ഒട്ടും കുറയാത്ത സാഹചര്യത്തിൽ അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരങ്ങൾ നടത്തുക. ഫ്ലോറിഡയിലെ ഡിസ്‌നി വേൾഡ് റിസോർട്ടിലാണ് മത്സരങ്ങൾ. മൊത്തം 22 ടീമുകളാണ് പങ്കെടുക്കുന്നത്. ഓരോ ടീമിനും 8 മത്സരങ്ങൾ വീതമാണുള്ളത്.