2020-06-05 By Admin
ജയരാജ് സംവിധാനം ചെയ്ത ഹാസ്യം എന്ന ചിത്രം ചൈനയിലെ ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നവരസ പരമ്പരയിൽ ജയരാജ് ഒരുക്കിയ എട്ടാമത്തെ ചിത്രമാണിത്. ഷാങ്ഹായ് മേളയുടെ പനോരമ വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ജൂലൈ 18 മുതൽ 27 വരെയാണ് നേരത്തെ ചലച്ചിത്ര മേള പ്രഖ്യാപിച്ചിരുന്ന സമയം. കോവിഡ് വ്യാപനത്തെ തുടർന്ന് കർശന സുരക്ഷാ മാനദണ്ഡങ്ങളോടെ ആയിരിക്കും മേള നടക്കുക. മെഡിക്കൽ വിദ്യാർഥികൾക്കായി കഡാവർ എത്തിക്കുന്നതടക്കം പല തരം ജോലികൾ ചെയ്ത് ജീവിക്കുന്ന ജപ്പാൻ എന്നയാളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹരിശ്രീ അശോകനാണ് ചിത്രത്തിലെ നായകൻ. സബിത ജയരാജ്, ഉല്ലാസ് പന്തളം, ഷൈനി സാറ, കെ.പി.എ.സി ലീല, ഡോ. പി.എം മാധവൻ, വാവച്ചൻ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു.