2020-06-03 By Admin
കൊല്ലം: കൊല്ലം പരവൂർ സർവീസ് സഹകരണ ബാങ്കിനുള്ളിൽ സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു. ഭൂതക്കുളം സ്വദേശിനി സത്യവതിയാണ് മരിച്ചത്. ബുധനാഴ്ച്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. ബാങ്ക് കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്നും തീ കൊളുത്തിയതിനു ശേഷം മുകൾ നിലയിലെ ബാങ്കിലേക്ക് ഇവർ ഓടി കയറുകയായിരുന്നു. ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്നു സത്യവതി. ഇവരെ ജോലിയിൽ സ്ഥിരപ്പെടുത്തത്താത്തതിനെതിരെ നിരവധി തവണ ഇവർ പരാതി ഉന്നയിച്ചിരുന്നു. ഇതാണ് ആത്മഹത്യക്കു കാരണം എന്നാണ് കരുതുന്നത്.