2020-06-03 By Admin
കൊല്ലം: കൊല്ലം അഞ്ചലിൽ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചലിന് സമീപം ഇടമുലക്കലിൽ അമൃത് ഭവനിൽ സുനിൽ (34) ഭാര്യ സജിനി(24), എന്നിവരെയാണ് വീടിനുളളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സുനിലിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലും ഭാര്യയുടെ മൃതദേഹം തറയിൽ കിടക്കുന്ന നിലയിലുമായിരുന്നു. മരണകാരണം വ്യക്തമല്ല. ബുധനാഴ്ച്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. അഞ്ചൽ പോലീസ് പ്രാഥമിക പരിശോധനകൾ നടത്തിവരുന്നു