2020-06-03 By Admin
തിരുവനന്തപുരം: ലോക് ഡൗണിൽ ഇളവ് പ്രഖ്യാപിച്ചതോടെ കെ.എസ്.ആർ.ടി.സി സമീപ ജില്ലകളിലേക്ക് ബസ് സർവീസുകൾ പുനരാരംഭിച്ചു. യാത്രക്കാരുടെ തിരക്കിനനുസരിച്ചായിരിക്കും സവീസുകൾ ക്രമീകരിക്കുക. ചൊവ്വാഴ്ച്ച മുതൽ സർവീസ് തുടങ്ങാൻ നിശ്‌ചയിച്ചിരുന്നെങ്കിലും വിശദമായ ഉത്തരവ് ഇറങ്ങിയിരുന്നില്ല. അതിനാൽ ഇന്ന് മുതൽ സർവീസ് ആരംഭിക്കുകയായിരുന്നു. യാത്രക്കാർക്ക് എല്ലാ സീറ്റിലും യാത്ര ചെയ്യാം. അതിനാൽ ടിക്കറ്റ് നിരക്ക് കൂട്ടില്ല. പഴയ നിരക്കിലായിരിക്കും സർവീസ് നടത്തുക. ബസുകളിൽ യാത്രക്കാരെ നിർത്തിയുള്ള സർവീസ് നടത്തില്ല. കണ്ടൈൻമെൻറ് സോണുകളിൽ യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്യില്ല. ആദ്യ ഘട്ടത്തിൽ ജില്ലക്കകത്തെ സർവീസുകൾക്ക് ഈടാക്കിയിരുന്ന കൂടിയ നിരക്ക് പിൻവലിച്ചു. അതേസമയം പഴയ നിരക്കിൽ അന്തർജില്ലാ സർവീസുകൾ നടത്താൻ കഴിയില്ലെന്നാണ് സ്വകാര്യ ബസുടമകളുടെ നിലപാട്.