2020-06-03 By Admin
കോഴിക്കോട്: കോവിഡ് നിരീക്ഷണത്തിലിരുന്ന യുവതി മരിച്ചു. ദുബൈയിൽ നിന്നും മെയ് 20 നു നാട്ടിലെത്തി നിരീക്ഷണത്തിൽ കഴിയവെയാണ് മരണം. മലപ്പുറം എടപ്പാൾ സ്വദേശിയായ യുവതിയാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. സ്രവം പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇവർ അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു എന്നാണു റിപ്പോർട്ട്.