2020-06-02 By Admin
അഞ്ചൽ: ഉത്ര കൊലക്കേസിൽ സൂരജിന്റെ അമ്മ രേണുകയെയും സൂരജിന്റെ സഹോദരി സൂര്യയെയും പോലീസ് കസ്റ്റഡിയിലെടുത്തു. പറക്കോട്ടെ ഇവരുടെ വീട്ടിൽ നിന്നാണ് രണ്ടു പേരെയും കസ്റ്റഡിയിലെടുത്തത്. രാവിലെ പത്തിന് ചോദ്യം ചെയ്യാനായി ഇരുവരോടും ക്രൈംബാഞ്ച് ഓഫിസിലെത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവർ എത്തിച്ചെർന്നില്ല. തുടർന്നാണ് പുനലൂർ പോലീസെത്തി കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യാനായി കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി. സൂരജിന്റെ അച്ഛനെ നേരത്തെ ചോദ്യം ചെയ്യുകയും തെളിവെടുപ്പിന് ശേഷം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സുരേന്ദ്രനെ ചോദ്യം ചെയ്തതിനൊടുവിൽ വീടിനു സമീപത്തെ റബ്ബർ തോട്ടത്തിൽ കുഴിച്ചിട്ട ഉത്രയുടെ ആഭരണങ്ങൾ കണ്ടെടുക്കുകയും ചെയ്തിരുന്നു. എല്ലാ സംഭവങ്ങളും അച്ഛന് അറിയാമായിരുന്നു എന്ന് സൂരജ് നേരത്തെ മൊഴി നൽകിയിരുന്നു. ഇതേ തുടർന്നാണ് സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തതും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയതും.