നാളെ മുതൽ അന്തർ ജില്ലാ ബസ് സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി

2020-06-02 By Admin

തിരുവനന്തപുരം: ബുധനാഴ്ച്ച  മുതൽ അന്തർ ജില്ലാ ബസ് സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. നിലവിൽ വർധിപ്പിച്ച ചാർജ് കുറയ്ക്കും. കണ്ടൈൻമെൻറ് സോണുകളിൽ ബസ്സുകൾ നിർത്തുകയോ യാത്രക്കാരെ കയറ്റുകയോ ഇല്ല. രാവിലെ 5 മണിമുതൽ രാത്രി 9 മണി വരെയാണ് സർവീസ് നടത്തുക. എല്ലാ ബസിലും സാനിറ്റൈസർ സ്ഥാപിക്കും. യാത്രക്കാരും ജീവനക്കാരും ആവശ്യമായ സുരക്ഷ എടുക്കണം. മൂന്നു ഘട്ടമായാണ് ബസ് സർവീസുകൾ ആരംഭിക്കുന്നത്. ആദ്യ ഘട്ടം ജില്ലക്കകത്തുള്ള ലോക്കൽ സർവീസുകൾ ആരംഭിച്ചു. രണ്ടാം ഘട്ടമായി അന്തർ ജില്ലാ സർവീസുകൾ നാളെ മുതൽ ആരംഭിക്കും. മൂന്നാം ഘട്ടമായി ദീർഘദൂര സർവീസുകൾ ആരംഭിക്കും. അതിനു ശേഷം അന്തർ സംസ്ഥാന സർവീസുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||