നടി മിയ ജോർജ് വിവാഹിതയാകുന്നു: വരൻ കോട്ടയം സ്വദേശി

2020-06-02 By Admin

കോട്ടയം: നടി മിയ ജോർജ് വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയായ അശ്വിൻ ഫിലിപ്പ് ആണ് വരൻ. കഴിഞ്ഞ ദിവസം അശ്വിന്റെ വീട്ടിൽവെച്ച് വിവാഹ നിശ്ചയം നടന്നു. ബിസിനസുകാരനാണ് അശ്വിൻ. വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച കല്യാണമാണ്. സെപ്റ്റംബറിലാണ് വിവാഹം.
      പാലാ സ്വദേശി ജോർജിന്റെയും മിനിയുടെയും മകളാണ് മിയ. അൽഫോൻസാമ്മ ടെലി ഫിലിമിലൂടെ ടെലിവിഷൻ സീരിയൽ രംഗത്തും പിന്നീട് സിനിമയിലുമെത്തി. രാജസേനൻ സംവിധാനം ചെയ്ത ഒരു സ്മാൾ ഫാമിലി ആണ് ആദ്യ ചിത്രം. 'ചേട്ടായീസ്' സിനിമയിലാണ് ആദ്യ നായിക കഥാപാത്രം ചെയ്തത്. റെഡ്‌വൈൻ, അനാർക്കലി, മെമ്മറീസ്, വിശുദ്ധൻ, പട്ടാഭിരാമൻ, പാവാട, ബോബി, ബ്രദേഴ്‌സ് ഡേ തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലും, തമിഴ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഒരു തമിഴ് ചിത്രം റിലീസ് ചെയ്യാനുണ്ട്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||