ടിനു യോഹന്നാൻ കേരള രഞ്ജി ടീം കോച്ച്

2020-06-01 By Admin

തിരുവനന്തപുരം : മുൻ ഇന്ത്യൻ താരവും മലയാളിയുമായ ടിനു യോഹന്നാനെ കേരള രഞ്ജി ടീമിന്റെ കോച്ചായി കേരള ക്രിക്കറ്റ് അസോസിയേഷൻ നിയമിച്ചു. പരിശീലകനായ ദേവ് വാട്ട്മോറിന് പകരമായാണ് നിയമനം. നിലവിൽ കേരള ടീമിന്റെ ബൗളിംഗ് കൊച്ചാണ്. കഴിഞ്ഞ രഞ്ജി ടൂർണമെന്റിൽ കേരള ടീം ആദ്യ റൗണ്ടിൽ പുറത്തായതിന് പിന്നാലെ പരിശീലകനായ ദേവ് വാട്ട്മോർ രാജി വെച്ചിരുന്നു.  വാട്ട്മോറിന് കീഴിൽ കേരള ടീം രഞ്ജി ട്രോഫി 2017 സീസണിൽ ക്വർട്ടറിലും 2018 ൽ സെമിയിലും എത്തിയിരുന്നു. 
     കഴിഞ്ഞ സീസണിൽ ടീമിന്റെ പ്രകടനം മോശമായതിനു പിന്നാലെ ടീം ക്യാപ്റ്റൻ സച്ചിൻ ബേബിയെ തൽ സ്ഥാനത്തു നിന്നും കെ.സി.എ നീക്കി. അടുത്ത സീസണിൽ ജലജ് സക്സേനയാണ് കേരള ടീമിന്റെ ക്യാപ്റ്റൻ. 
     ഒളിമ്പ്യൻ ടി.സി. യോഹന്നാന്റെ മകനാണ് ടിനു . ഇന്ത്യക്കു വേണ്ടി മൂന്നു ഏകദിനങ്ങളിലും മൂന്നു ടെസ്റ്റ് മത്സങ്ങളിലും കളിച്ചിട്ടുണ്ട്. 53 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 145 വിക്കറ്റുകൾ നേടി.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||