ആനാട് പഞ്ചായത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗണിനു നിർദ്ദേശം

2020-06-01 By Admin

തിരുവനന്തപുരം: ആനാട് ഗ്രാമപഞ്ചായത്തിൽ അടുത്ത ഒരാഴ്ച്ചത്തേക്ക് സമ്പൂർണ്ണ ലോക്ക്ഡൗണിനു നിർദ്ദേശം. കഴിഞ്ഞ ദിവസം ആനാട് സ്വദേശിയായ വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ലോക്ക്ഡൗണിനു നിർദ്ദേശം. പെയിന്റിങ് തൊഴിലാളിയായ ഇയാൾ ഈ മാസം 27 നു തമിഴ്‌നാട്ടിൽ പോയതായി സ്ഥിരീകരിച്ചിട്ടുണ്ട്. സുഹൃത്തുക്കളുമായി മദ്യപിക്കുന്നതിനിടെ അമിതമായി ഛർദ്ദിക്കുകയും കുഴഞ്ഞു വീഴുകയും ചെയ്തു. തുടർന്ന് ഇയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ ആശുപത്രിയിലെ പരിശോധനയിൽ രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടന്ന് മെഡിക്കൽ കോളേജിലേക്ക് അയച്ചു. മെഡിക്കൽ കോളേജിലെ പരിശോധനയിൽ ഇയാൾക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ പരിശോധിച്ച ഡോക്ടർമാർ അടക്കം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇയാൾക്ക് എവിടെ നിന്നാണ് രോഗം വന്നതെന്ന് വ്യക്തമല്ല. വിശദ വിവരങ്ങൾ അധികൃതർ തയാറാക്കി വരുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||