പാചക വാതക വില കൂട്ടി: ഗാർഹിക സിലിണ്ടറിന് 597 രൂപയായി

2020-06-01 By Admin

തിരുവനന്തപുരം: രാജ്യത്ത് ഗാർഹിക പാചക വാതക വില വർധിപ്പിച്ചു. സിലിണ്ടറിന് 11 രൂപ 50 പൈസയാണ് കൂട്ടിയത്. ഇതോടെ ഒരു സിലിണ്ടറിന്റെ വില 597 രൂപയായി. കൂട്ടിയ വില ഉപഭോക്താക്കൾക്ക് സബ്സിഡിയായി ലഭിക്കും. ഗാർഹികേതര സിലിണ്ടറിന് 109 രൂപ കൂടിയതോടെ വില 1125 രൂപയായി. കൂട്ടിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. രാജ്യാന്തര വിപണിയിൽ എണ്ണ വില വർധിച്ചതാണ് പാചകവാതക വില കൂടാൻ കാരണമെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. എന്നാൽ രാജ്യാന്തര വിപണിയിൽ എണ്ണ വില കുത്തനെ കുറഞ്ഞപ്പോഴും പാചകവാതക വില കുറച്ചിരുന്നില്ല. ഇപ്പോഴും അന്താരാഷ്ട്ര വിപണിയിൽ എണ്ണവില താഴ്ന്നു തന്നെയാണ് നിൽക്കുന്നത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||