കോവിഡ് ബാധിച്ച് ഗൾഫിൽ ഞായറാഴ്ച്ച മാത്രം 10 മലയാളികൾ മരിച്ചു

2020-06-01 By Admin

ദുബായ്: കോവിഡ് ബാധിച്ച് ഗൾഫ് രാജ്യങ്ങളിൽ ഞായറാഴ്ച്ച മാത്രം മരിച്ചത് 10 മലയാളികൾ. ആറ് ഗൾഫ് രാജ്യങ്ങളിലുമായി കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 കവിഞ്ഞു. ഇതിൽ 150 പേരിൽ കൂടുതൽ മലയാളികളാണ്.
      മലപ്പുറം കോഡൂർ സ്വദേശി ഷംസീർ പൂവാടൻ (30) ദമാം അൽഹസ്സ ഇടുക്കി താന്നിമൂട് സ്വദേശി സബ് കുമാർ (52) സൗദി ജിസാൻ തിരൂർ മൂർക്കാട്ടിൽ ശവദേശി സുന്ദരം (63) കുവൈറ്റ് എന്നിവർ ഞായറാഴ്ച്ച മരിച്ചു.
     കണ്ണൂർ സ്വദേശി മൂപ്പൻ മമ്മൂട്ടി (69), തൃശ്ശൂർ സ്വദേശി മോഹനൻ (58), ചങ്ങരംകുളം സ്വദേശികളായ അബൂബക്കർ ചുള്ളിപ്പറമ്പിൽ (52), മൊയ്തീൻകുട്ടി (52), പത്തനംതിട്ട സ്വദേശി പവിത്രൻ ദാമോദരൻ (52), പെരിന്തൽമണ്ണ സ്വദേശി പി.ടി.എഫ് അഷ്‌റഫ്, അഞ്ചൽ സ്വദേശി വിജയനാഥ്‌ (68) എന്നിവർ വിവിധ ഗൾഫ് രാജ്യങ്ങളിൽ ഞായറാഴ്ച്ച മരിച്ചവരാണ്. 
    ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ രോഗികളുള്ളതും മരണവും സൗദി അറേബ്യയിലാണ്. അവിടെ 85261 രോഗികളും 505 മരണവും റിപ്പോർട്ട് ചെയ്തു. യു.എ ഇ യിൽ 34577 രോഗികളും 267 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ സുഖം പ്രാപിക്കുന്നവരുടെ എണ്ണം കൂടുന്നത് ആശ്വാസകരമാണ്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||