2020-06-01 By Admin
തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് ഗുണ്ടകളുടെ ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റു രണ്ടുപേരെ ചിറയിൻകീഴ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഠിനംകുളം പോലീസ് കേസെടുത്തു.