എസ്.എസ്.എൽ.സി രണ്ടാം ഘട്ട മൂല്യ നിർണ്ണയം ഇന്നുമുതൽ

2020-06-01 By Admin

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സി രണ്ടാം ഘട്ട മൂല്യ നിർണ്ണയ ക്യാമ്പുകൾ ഇന്ന് പുനരാരംഭിക്കും. സംസ്ഥാനത്ത് ആകെ 54 മൂല്യനിർണ്ണയ ക്യാംപുകളാണുള്ളത്. ഇതിൽ 34 ക്യാംപുകളാണ് ഇന്ന് പുനരാരംഭിക്കുക. ബാക്കിയുള്ള ക്യാമ്പുകൾ രണ്ടാം ഘട്ടത്തിൽ നടത്തിയ പരീക്ഷകൾക്കുള്ളതാണ്. മാത്‍സ്, ഫിസിക്സ് , കെമിസ്ട്രി എന്നീ വിഷയങ്ങളാണ് രണ്ടാം ഘട്ടത്തിൽ മൂല്യ നിർണ്ണയം നടത്തുന്നത്. പരീക്ഷ കഴിഞ്ഞു ഒരാഴ്ച്ച കഴിഞ്ഞതിനു ശേഷം മാത്രം ഈ ഉത്തരക്കടലാസുകൾ മൂല്യ നിർണ്ണയം നടത്തിയാൽ മതിയെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ഇക്കാരണത്താലാണ് ഇവ രണ്ടാം ഘട്ടത്തിലേക്ക് മാറ്റി വെച്ചത്. ഉറുദു, അറബിക് സംസ്‌കൃതം എന്നീ വിഷയങ്ങൾക്ക് അധികമായി തുടങ്ങാൻ നിശ്ച്ചയിച്ച ക്യാമ്പുകളും ഈ ആഴ്ച്ച ആരംഭിക്കും. പരീക്ഷ നടന്ന് ഒരാഴ്ച്ച കഴിഞ്ഞ പേപ്പറുകളാണ് മൂല്യനിർണ്ണയത്തിനായി എടുക്കുക.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||