2020-06-01 By Admin
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച്ച മുതൽ പാഠപുസ്തക വിതരണം ആരംഭിക്കും. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് ആദ്യം വിതരണം ആരംഭിക്കുക. ഇവിടെ വീടുകളിൽ പുസ്തകം നേരിട്ടെത്തിക്കുന്ന സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. രക്ഷാകർത്താതാക്കൾക്ക് സ്‌കൂളുകളിൽ എത്തിയും പുസ്തകം വാങ്ങാനുള്ള സൗകര്യമുണ്ട്. മറ്റു ജില്ലകളിൽ അടുത്ത ദിവസം മുതൽ വിതരണം തുടങ്ങും. മിക്ക ജില്ലകളിലും സ്‌കൂൾ സൊസൈറ്റികളിൽ പുസ്തകം വിതരണത്തിന് എത്തി. ഇവിടങ്ങളിൽ നിന്ന് പുസ്തകം സ്‌കൂളുകളിൽ എത്തിച്ച് വിതരണം തുടങ്ങും. അതേസമയം ഓൺലൈൻ ക്‌ളാസ്സുകൾ ഇന്ന് ആരംഭിക്കും.