2020-05-30 By Admin
തിരുവനന്തപുരം: ശിവഗിരി തീർഥാടന സർക്യൂട്ട് ഉൾപ്പെടെ കേരളത്തിലെ 154 കോടി രൂപയുടെ പദ്ധതികൾ റദ്ദാക്കിയതായി കേന്ദ്രം അറിയിച്ചു. ശിവഗിരി തീർഥാടന സർക്യൂട്ട് കൂടാതെ കേരളത്തിലെ പതിനാല് ജില്ലകളിലെയും പ്രധാന ഹൈന്ദവ, മുസ്ലിം, ക്രിസ്തീയ ദേവാലയങ്ങൾ ഉൾപ്പെടുത്തിയുള്ള പദ്ധതിയും ഉപേക്ഷിച്ചു. ഇവ റദ്ദാക്കുന്നതായി സ്വദേശി ദർശനാണ് അറിയിച്ചത്.
ശിവഗിരി തീർഥാടന പദ്ധതി 69.47 കോടി രൂപയുടേതും രണ്ടാമത്തേത് 85.23 കോടി രൂപയുടേതുമാണ്. പദ്ധതികൾ റദ്ദാക്കിയ വിവരം രേഖാമൂലം കേരളത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ കാരണം വ്യക്തമാക്കിയിട്ടില്ല.