ട്രെയിൻ റദ്ദാക്കി: പത്തനംതിട്ടയിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം

2020-05-30 By Admin

തിരുവല്ല: കേരളത്തൽ നിന്ന് ബീഹാറിലേക്ക് പോകേണ്ട ശ്രമിക് ട്രെയിൻ അവസാന നിമിഷം റദ്ദാക്കിയതോടെ പത്തനംതിട്ടയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും ബീഹാറിലേക്ക് പോകേണ്ട അതിഥി തൊഴിലാളികളുടെ പ്രതിഷേധം. കോഴഞ്ചേരി പുല്ലാട്, അടൂർ ഏനാത്ത്, ആനപ്പാറ എന്നിവിടങ്ങളിലാണ് അതിഥി തൊഴിലാളികൾ പ്രതിഷേധിച്ച് പ്രകടനം നടത്താൻ ഒരുങ്ങിയത്. ഇവരെ പോലീസ് ലാത്തി വീശി ഓടിച്ചു വിട്ടു.
      പത്തനംതിട്ട ജില്ലയിൽ നിന്നും 1500പേർക്ക് ബീഹാറിലേക്ക് പോകേണ്ട സൗകര്യങ്ങളാണ് ജില്ലാ ഭരണകൂടം ചെയ്തിരുന്നത്. ഭക്ഷണം അടക്കം റെയിൽവേ സ്റ്റേഷനിലേക്ക് വാഹന സൗകര്യവും ചെയ്തിരുന്നു. എല്ലാ ക്രമീകരണങ്ങളും ഒരുക്കിയ ശേഷമാണ് ഇന്ന് പുറപ്പെടേണ്ട ട്രെയിൻ നാളെയെ പുറപ്പെടു എന്ന അറിയിപ്പ് ഉണ്ടായത്. ഇതേ തുടർന്നാണ് വിവിധ സ്ഥലങ്ങളിൽ തൊഴിലാളികൾ പ്രതിഷേധിച്ചത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||