2020-05-30 By Admin
താനൂർ: മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. മലപ്പുറം താനൂരിലാണ് സംഭവം. അരീക്കോട് സ്വദേശി ഷിഹാബുദ്ദീനാണ് കൊല്ലപ്പെട്ടത്. പുതിയങ്ങാടി സ്വദേശി അസലിന് പരിക്കേറ്റു. സംഭവത്തിൽ രണ്ടുപേർക്കെതിരെ താനൂർ പോലീസ് കേസെടുത്തു. ഇവരെ കുത്തിയ രാഹുൽ, സൂഫിയാൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.