ഗൾഫിൽ മൂന്ന് മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു

2020-05-30 By Admin

അബുദാബി: കോവിഡ് ബാധിച്ച് ഗൾഫിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു. സൗദി അറേബ്യയിൽ ഒരാളും യുഎഇ യിൽ രണ്ടുപേരുമാണ് മരിച്ചത്. സൗദിയിലെ അൽഖോബാറിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന കോഴിക്കോട് പെരുമണ്ണ സ്വദേശി അബ്ദുൽ ഖാദറാണ് (55 ) സൗദിയിൽ മരിച്ചത്. 
മലപ്പുറം എടപ്പാൾ സ്വദേശി മൊയ്‌തുട്ടി (50) അബുദാബിയിൽ മരിച്ചു. കേരള സാംസ്കാരിക വേദി പ്രവർത്തകനായിരുന്നു. 
മലപ്പുറം കടുങ്ങാപുരം സ്വദേശി ശാഹുൽ ഹമീദ് (37) അജ്മാനിൽ മരിച്ചു. കോവിഡ് ബാധിച്ച് അജ്‌മാൻ ഖലീഫ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശാഹുൽ ഹമീദ് ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||