2020-05-29 By Admin
കൊച്ചി: കൊച്ചി മെട്രോയുടെ പുതിയ പാതയായ തൈക്കൂടം-പേട്ട സർവീസിന് അനുമതിയായി. മെട്രോ റെയിൽ സുരക്ഷാ കമ്മീഷണർ കെ.മനോഹരന്റെ നേതൃത്വത്തിൽ പാതയിൽ വിശദ പരിശോധന നടത്തി. ഇതിനു ശേഷമാണ് അന്തിമ അനുമതി നൽകിയത്. 1.33 കിലോ മീറ്ററാണ് പുതിയ പാതയുടെ നീളം. കോവിഡ് പശ്ച്ചാത്തലത്തിൽ ഉദ്ഘാടനം എന്ന് നടത്തണമെന്ന് തീരുമാനിച്ചിട്ടില്ല.