2020-05-29 By Admin
ദമാം : നെടുമങ്ങാട് സ്വദേശി ദമാമിൽ മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് തൊളിക്കോട് സ്വദേശി അബ്ദുൽ ഹക്കീം (57) ആണ് വ്യാഴാഴ്ച മരിച്ചത് . ഏഴുമാസം മുൻപാണ് ഇദ്ദേഹം പുതിയ വിസയിൽ ഹൗസ് ഡ്രൈവറായി ദമാമിൽ എത്തിയത് . നേരത്തെ 20 വർഷത്തോളം സൗദിയിലായിരുന്നു. ഭാര്യ നിഷാന . മക്കൾ : ആസിഫ്, ആഷിക്ക്, ആഷിർ