2020-05-29 By Admin
ന്യൂഡൽഹി: മുൻ ക്രിക്കറ്റ് താരവും ബിജെപി എംപി യുമായ ഗൗതം ഗംഭീറിന്റെ വീട്ടിൽ നിന്നും കാർ മോഷണം പോയി. ഗംഭീറിന്റെ പിതാവ് ദീപക് ഗംഭീറിന്റെതാണ് കാർ. സെൻട്രൽ ഡൽഹിയിലെ രാജേന്ദ്രനഗറിൽ സ്ഥിതി ചെയ്യുന്ന ഗംഭീറിന്റെ വീടിനു മുന്നിൽ ബുധനാഴ്ച്ച പാർക്ക് ചെയ്തിരുന്ന കാർ വ്യാഴാഴ്ച്ച രാവിലെയാണ് കാണാതാകുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മോഷ്ടാക്കൾ കാർ മോഷ്ടിച്ചുകൊണ്ടു പോകുന്നത് സിസിടിവി യിൽ പതിഞ്ഞെങ്കിലും മോഷ്ടാക്കളുടെ മുഖം വ്യക്തമല്ല. ഗംഭീറിന്റെ പിതാവിന്റെ പേരിലുള്ള വെള്ള ടൊയോട്ട ഫോർച്യൂണർ കാറാണ് മോഷണം പോയത്.