2020-05-29 By Admin
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒന്നുമുതൽ ഓൺലൈൻ ക്ലാസ്സുകൾ ആരംഭിക്കും. രാവിലെ 8.30 മണിമുതൽ വൈകിട്ട് 5.30 മണിവരെയാണ് ക്ലാസുകൾ. ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ കഴിയാത്ത വിദ്യാർഥികൾക്ക് ബദൽ സംവിധാനം ഒരുക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളുടെ മൂല്യനിർണ്ണയവും ജൂൺ ഒന്ന് മുതൽ ആരംഭിക്കും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന അധ്യാപകർ മൂല്യനിർണയത്തിന് പങ്കെടുക്കേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.