വെഞ്ഞാറമൂട്ടിൽ ആദ്യം കോവിഡ് ബാധിച്ച വ്യക്തിയുടെ റൂട്ട്മാപ്പ് പുറത്ത് വിട്ടു

2020-05-29 By Admin

വെഞ്ഞാറമൂട്: കോവിഡ് സ്ഥിരീകരിച്ച വെഞ്ഞാറമൂട് സ്വദേശിയായ റിമാൻഡ് പ്രതിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. മെയ് 11 മുതൽ 24 വരെ ഇയാൾ സഞ്ചരിച്ച റൂട്ട് മാപ്പാണ് പ്രസിദ്ധീകരിച്ചത്. ഇയാളുടെ സമ്പർക്ക പട്ടികയിലുള്ള ഭൂരിഭാഗം പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പാപ്പനംകോട് മുതൽ പുളിമാത്ത് വരെ നീളുന്ന വലിയ പട്ടികയാണ് ഇയാൾക്കുള്ളത്. സങ്കീർണമായ പട്ടികയായതിനാൽ തന്നെ ഇയാളുമായി ബന്ധപ്പെട്ടവരോ സംശയങ്ങൾ ഉള്ളവരോ 1077, 1056, 04712466828 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. 
    ഇയാളുമായി സമ്പർക്കം പുലർത്തിയ വെഞ്ഞാറമൂട് സർക്കിൾ ഉൾപ്പെടെ നിരവധി പേർ നിരീക്ഷണത്തിലാണ്. ഇയാളുടെ തുടർന്നുള്ള രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റിവ് ആണ്. തുടർന്നുള്ള ഒരു ഫലവും കൂടി ലഭിച്ചാലേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആവുകയുള്ളൂ. ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ വാമനപുരം സ്വദേശിയായ ഒരാൾക്കും ആനച്ചൽ സ്വദേശിയായ ഒരാൾക്കും വ്യാഴാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചതിനാൽ നെല്ലനാട് പഞ്ചായത്ത്, വാമനപുരം പഞ്ചായത്ത് എന്നിവിടങ്ങളിലുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇവർക്ക് എവിടെ നിന്നാണ് രോഗം പകർന്നത് എന്നതിൽ വ്യക്തത ഇല്ലാത്തതിനാൽ സമൂഹവ്യാപന സാധ്യത ഉണ്ടോ എന്നതിലും ആശങ്കയുമുണ്ട്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||