2020-05-29 By Admin
ആനാട്: ആനാട് പഞ്ചായത്ത് വയോജന സൗഹൃദ പഞ്ചായത്താക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി. ഇതിന്റെ ഭാഗമായി 2019 -20 പദ്ധതിയിൽ ഉൾപ്പെടുത്തി അർഹരായ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷീല, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അക്ബർഷാ , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ബീവി, മെമ്പർമാരായ സിന്ധു, പുത്തൻപാലം ശഹീദ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ അനുശ്രീ എന്നിവർ പങ്കെടുത്തു. 4 ,13 ,250 രൂപ വകയിരുത്തിയാണ് ഗ്രാമപഞ്ചായത്തിനെ വയോജന സൗഹൃദ പഞ്ചായത്താക്കി മാറ്റുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.