2020-05-28 By Admin
വെഞ്ഞാറമൂട്: കുടുംബ വഴക്കിനിടെ മകൻ അച്ഛനെ വെടിവെച്ചു. വെഞ്ഞാറമൂടാണ് സംഭവം. മുദാക്കൽ കോട്ടുകുന്നം സ്വദേശി സുകുമാരപ്പിള്ളയെയാണ് മകൻ ദിലീപ് എയർഗൺ ഉപയോഗിച്ച് വെടിവെച്ചത്. സംഭവത്തിനു ശേഷം ദിലീപ് ഒളിവിലാണ്. കൈക്കു പരിക്കേറ്റ സുകുമാരപ്പിള്ളയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു.