Tiktok
... ">
2020-05-28 By Admin
പ്രമുഖ വീഡിയോ സ്ട്രീമിങ് ആപ്പായ യൂട്യൂബുമായുള്ള മത്സരത്തിനിടെ കാലിടറി വീണ ടിക്ടോക്കിനു ആശ്വാസവുമായി ടെക് ഭീമനായ ഗൂഗിൾ. യൂട്യൂബുമായുള്ള മത്സരത്തിനിടെ ടിക് ടോക്കിന്റെ പ്ളേസ്റ്റോറിലെ റേറ്റിങ് കൂപ്പുകുത്തി. ഇത് മറികടക്കാനാണ് ഗൂഗിൾ ടിക് ടോക്കിന്റെ 50 ലക്ഷം നെഗറ്റിവ് റിവ്യൂകൾ നീക്കം ചെയ്തത്.
യൂട്യൂബ് ആരാധകരും ടിക് ടോക് ആരാധകരും തമ്മിൽ കുറെ നാളുകളായി പോർവിളി തുടരുകയാണ്. ടിക് ടോക് നിരോധിക്കണമെന്ന ആവശ്യമാണ് യൂട്യൂബ് ആരാധകർ ആവശ്യപ്പെടുന്നത്. പ്രമുഖ യുടൂബറായ ക്യാരി മിനാറ്റി (യഥാർഥ പേര് അജയ് നെഗാർ)യാണ് ഇങ്ങനെയൊരാവശ്യം ആദ്യമായി ഉയർത്തിയത്. ഇത് യൂടൂബ് ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ഇത് ട്വിറ്ററിലും തരംഗമായതോടെ ടിക് ടോക്കിന്റെ റേറ്റിങ് 4.7 ൽ നിന്നും 1.2 ലേക്ക് താഴ്ന്നിരുന്നു. ഈ അവസരത്തിലാണ് ഗൂഗിൾ ടിക് ടോക്കിനു രക്ഷകരായെത്തിയത്. 50 ലക്ഷം നെഗറ്റീവ് റിവ്യൂകൾ ഗൂഗിൾ നീക്കം ചെയ്ത് സഹായിച്ചതോടെ ടിക് ടോക്കിന്റെ റേറ്റിങ് ഉയർന്നിട്ടുണ്ട്.
Tiktok