ജൂൺ ഒന്നിന് മൺസൂൺ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

2020-05-28 By Admin

ന്യൂഡൽഹി : കേരളത്തിൽ ജൂൺ ഒന്നിന് തെക്കുപടിഞ്ഞാറൻ മൺസൂൺ കേരള തീരത്തെത്തുമെന്ന്  പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മെയ് 31 നും ജൂൺ 4 നും ഇടയിൽ അറേബ്യൻ കടലിൽ താഴ്ന്ന മർദ്ദ മേഖലകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മൺസൂൺ കാറ്റിനു മുന്നേറാൻ അനുകൂല സാഹചര്യം ഉള്ളതാണ് ഇതിനു കാരണം. മെയ് 31 നും ജൂൺ 4 നും ഇടയിൽ ഇന്ത്യൻ തീരത്തോട് ചേർന്നുള്ള തെക്കുകിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്ന കിഴക്കേ മധ്യ അറബിക്കടലിലും മറ്റൊരു കുറഞ്ഞ മർദ്ദ മേഖല ഉണ്ടാകാനും സാധ്യതയുണ്ട്. രണ്ടാമത്തെ താഴ്ന്ന മർദ്ദ മേഖല പടിഞ്ഞാറൻ തീരത്ത് മഴ പെയ്യിക്കാനും പ്രതീക്ഷിച്ചതിലും നേരത്തെ മൺസൂൺ മഴ ലഭിക്കാനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ എം.മോഹൻപത്ര പറഞ്ഞു

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||