സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
2020-05-28 By Admin
റിയാദ്: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തി വെച്ചിരുന്ന ആഭ്യന്തര വിമാന സർവീസ് സൗദി പുനരാരംഭിക്കുന്നു. ഞായറാഴ്ച്ച മുതലാണ് ആദ്യ ഘട്ട സർവീസുകൾ പുനരാരംഭിക്കുകയെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
രാജ്യത്തെ 11 വിമാനത്താവളങ്ങൾ ബന്ധിപ്പിച്ചാണ് ആദ്യം സർവീസ് തുടങ്ങുക. സൗദി എയർലൈൻസ് ഉൾപ്പെടെയുള്ളവ ആദ്യ ഘട്ടത്തിൽ സർവീസ് നടത്തും. റിയാദ്, ജിദ്ദ, ദമാം, മദീന, അബഹ, തബൂക്, ജിസാൻ, അൽഖസീം, അൽബാഹ, ഹായിൽ, നജ്റാൻ എന്നിവിടങ്ങളിലേക്കാണ് സർവീസ് ആരംഭിക്കുക. രണ്ടാം ഘട്ടത്തിൽ എല്ലാ വിമാനത്താവളങ്ങളിലേക്കും സർവീസ് ഉണ്ടാകും. രണ്ടാഴ്ച്ചക്കകം എല്ലാ സെക്ടറുകളിലേക്കും സർവീസ് തുടങ്ങും. കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ചുകൊണ്ടാണ് സർവീസ് പുനരാരംഭിക്കകുയെന്ന് അധികൃതർ അറിയിച്ചു.