2020-05-28 By Admin
തിരുവനന്തപുരം: കേരള സർവകലാശാല സി.ബി.സി.എസ്.എസ് ആറാം സെമസ്റ്റർ പരീക്ഷകൾ ജൂൺ രണ്ടു മുതൽനടക്കും. കേരള സർവകലാശാല പരിധിക്കു പുറത്തുള്ള വിവിധ ജില്ലകളിലെ വിദ്യാർഥികൾക്കായി പത്ത് പരീക്ഷ കേന്ദ്രങ്ങൾസജ്ജമാക്കി. കൂടാതെ ലക്ഷദ്വീപിലെ കവരത്തിയിലും പരീക്ഷ കേന്ദ്രമുണ്ട്. ഗവണ്മെന്റ് കോളേജ് കാസർകോട്, ഗവണ്മെന്റ് കോളേജ് കൽപ്പറ്റ, വയനാട്, ഗവണ്മെന്റ് ആർട്സ് കോളേജ് മീഞ്ചന്ത, കോഴിക്കോട്, ഗവണ്മെന്റ് വിക്ടോറിയ കോളേജ് പാലക്കാട്, ഗവണ്മെന്റ് കോളേജ് മലപ്പുറം, കൃഷ്ണമേനോൻ ഗവണ്മെന്റ് വനിതാ കോളേജ്, കണ്ണൂർ, ഗവണ്മെന്റ് ട്രെയിനിങ് കോളേജ്, തൃശൂർ, മഹാരാജാസ് കോളേജ് എറണാകുളം, ഗവണ്മെന്റ് കോളേജ് കട്ടപ്പന, ഇടുക്കി, ഗവണ്മെന്റ് കോളേജ് നാട്ടകം, കോട്ടയം എന്നിവയാണ് കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ. കോവിഡ് പശ്ച്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിഷ് പരീക്ഷ നടത്തുന്നതിന് നിർദേശം നൽകി.