2020-05-26 By Admin
അഞ്ചൽ: അഞ്ചലിൽ യുവതിയെ പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊന്ന കേസിൽ അന്വേഷണവുമായി ബന്ധപ്പെട്ട് പാമ്പിന്റെ മൃതദേഹം പോസ്റ്റുമാർട്ടം നടത്തി. ഉഗ്ര വിഷമുള്ള പാമ്പാണ് ഉത്രയെ കടിച്ചതെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ട്. ജീർണിച്ച അവസ്ഥയിലായിരുന്നു പാമ്പിന്റെ മൃതദേഹം. വിഷപ്പല്ല് ഉൾപ്പെടെ കിട്ടിയെന്നും റിപ്പോർട്ടിൽപറയുന്നു. കൊലപാതകക്കേസിൽ സംസ്ഥാനത്ത് പാമ്പിനെ പോസ്റ്റ്മാർട്ടം ചെയ്യുന്ന ആദ്യ കേസാണിത്. ഉത്തരയുടെ സഹോദരനാണ് പാമ്പിനെ തല്ലിക്കൊന്ന് കുഴിച്ചിട്ടത്.