2020-05-26 By Admin
കൊല്ലം: കൊല്ലം അഞ്ചലിൽ പാമ്പുകടിയേറ്റ് യുവതി മരണപ്പെട്ട സംഭവത്തിൽ പോലീസ് ശാസ്ത്രീയ പരിശോധനക്ക്. കൊല്ലപ്പെട്ട ഉത്രയെ കടിപ്പിക്കാൻ പ്രതി വാങ്ങിയ പാമ്പിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മാർട്ടം ചെയ്യും. പാമ്പിന്റെ പല്ലിന്റെ വലിപ്പവും ഉത്രയുടെ മുറിവിന്റെ ആഴവും തമ്മിലുള്ള ഘടനയെ ബന്ധപ്പെടുത്തിയാവും പരിശോധന. ഉത്രയെ കൊന്ന പാമ്പിനെ സഹോദരൻ കൊന്നു കുഴിച്ചുമൂടിയിരുന്നു . ഈ പാമ്പ് തന്നെയാണോ ഉത്രയെ കടിച്ചത് എന്ന് ഉറപ്പിക്കാനാണ് ശാസ്ത്രീയ പരിശോധന നടത്തുന്നത്. കൊലപാതകക്കേസിൽ പാമ്പിനെ പോസ്റ്റുമാർട്ടം ചെയ്യുന്ന സംസ്ഥാനത്തെ ആദ്യ കേസാണ് ഉത്രയുടെ കൊലപാതകം.