വാമനപുരം എം.എൽ.എ ഡി.കെ.മുരളി ഹോം ക്വറന്റീനിൽ

2020-05-25 By Admin

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് സ്വദേശിയായ റിമാൻഡ് പ്രതിക്ക് കോവിഡ് സ്ഥിരീകരിക്കുകയും വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെ 30 പോലീസുകാർ ഹോം ക്വറന്റീനിൽ പോവുകയും ചെയ്തതോടെ വിവിധ ചടങ്ങുകളിൽ പങ്കെടുത്ത വാമനപുരം എംഎൽഎ ഡി.കെ മുരളി മുൻകരുതലിന്റെ ഭാഗമായി സ്വയം ക്വറന്റീനിൽ പോയി. എം.എൽ.എ ഫേസ്ബുക് പോസ്റ്റ് വഴിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹവുമായി പൊതു ചടങ്ങുകളിൽ പങ്കെടുത്തവർ മുൻകരുതലുകൾ എടുക്കണമെന്നും നിർദ്ദേശിച്ചു.
എം.എൽ.എ യുടെ ഫേസ്ബുക് പോസ്റ്റ്:

പ്രിയപ്പെട്ടവരെ;

        'കോവിഡ് 19 വന്നതിനു ശേഷം നമ്മുടെ മണ്ഡലത്തിൽ (വാമനപുരം) ഇതുവരെ ആർക്കും പോസിറ്റീവ് റിസൾട്ട് കണ്ടെത്തിയിരുന്നില്ല എന്ന ആശ്വാസത്തിലായിരുന്നു. നല്ല കരുതലും എല്ലാ നിർദ്ദേശങ്ങളും അംഗീകരിച്ച ജാഗ്രതയും നമുക്ക് പുലർത്താനുമായിട്ടുണ്ട്. എന്നാൽ 24 ആം തീയതി വെഞ്ഞാറമൂട് പ്രദേശത്തെ ഒരാൾക്ക് കോവിഡ് 19 പരിശോധനാ ഫലം പോസിറ്റീവ് ആയിരിക്കുകയാണ്. സമ്പർക്കം മൂലം ലഭിച്ചതാണിത് എന്നാണു മനസ്സിലാകുന്നത്. ഇദ്ദേഹത്തിന്റെ സമ്പർക്ക വഴികൾ ആരോഗ്യ വകുപ്പ് കണ്ടെത്തി കൊണ്ടിരിക്കുകയാണ്. ഒരു ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്ത മൂന്ന് പേരിൽ ഒരാളുടെ പരിശോധനാ ഫലമാണ് പോസിറ്റീവ് ആയത്. ഇവരെ 22 ആം തീയതിയാണ് അറസ്റ്റ് ചെയ്യുകയും തുടർന്ന് 23 ആം തീയതി റിമാൻഡ് ചെയ്തു. അത്കൊണ്ട് തന്നെ വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടർക്കും മറ്റു പോലീസുകാർക്കും രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തേണ്ടി വന്നു. സി.ഐ ഉൾപ്പെടെ സമ്പർക്കത്തിലുണ്ടായ പോലീസുകാരാകെ വീടുകളിൽ നിരീക്ഷണത്തിലേക്ക് (ഹോം ക്വറന്റൈൻ ) പോകാൻ ആവശ്യപ്പെട്ടു.
     23 -05 -2020 ന് രാവിലെ 9 .30 മണിക്ക് വെഞ്ഞാറമൂട് സർവ്വീസ് സഹകരണ ബാങ്ക് പ്രശസ്ത സിനിമാ നടൻ സുരാജ് വെഞ്ഞാറമൂടിന് കീഴായിക്കോണത്തുള്ള പുരയിടത്തിൽ കൃഷിയിറക്കുന്നതിന്റെ ഉദ്ഘാടനമായിരുന്നു. ഉദ്‌ഘാടനം നിർവഹിച്ചത് ഞാനായിരുന്നു. 5 -10 മിനിറ്റ് മാത്രമേ ഞാനവിടെ ചെലവഴിച്ചുള്ളൂ എങ്കിലും ആവശ്യമായ സാമൂഹ്യ അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും ഒകെ ചെയ്തിരുന്നു എങ്കിലും നമ്മൾ പുലർത്തേണ്ട ജാഗ്രതയുടെയും മുൻ കരുതലിന്റെയും പ്രാധാന്യം കരുതി ആരോഗ്യവകുപ്പ് നിരീക്ഷണത്തിൽ പോകണമെന്ന് നിർദ്ദേശിച്ചിരിക്കുകയാണ്. അതിനാൽ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം അക്ഷരം പ്രതി പാലിച്ചുകൊണ്ട് ഇന്ന് മുതൽ (25 -5 -2020 ) ( അറിയിപ്പ് കിട്ടിയ ഇന്നലെ രാത്രി മുതൽ )ഞാൻ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാവരെയും അറിയിക്കുന്നു. സർക്കിൾ ഇൻസ്‌പെക്ടർ ഉൾപ്പെടെയുള്ളവരുടെ സ്വാബ് പരിശോധന ഫലം വരുന്നത് വരെ ഇത് തുടരേണ്ടി വരും എന്നാണറിയുന്നത്. നിരീക്ഷണം അവസാനിപ്പിക്കാൻ നിർദ്ദേശം കിട്ടുമ്പോൾ അതും എല്ലാവരെയും അറിയിക്കുന്നതാണ്. 23, 24 തീയതികളിൽ മേൽപ്പറഞ്ഞ ഉദ്‌ഘാടന ചടങ്ങിന് ശേഷം ഞാൻ ഏതാനും ചിലരെയൊക്കെ നേരിൽ കണ്ടിട്ടും സംസാരിച്ചിട്ടും ഉണ്ട്. ഈ തീയതികളിൽ എന്നോട് സമ്പർക്കം പുലർത്തിയവരും നിരീക്ഷണത്തിൽ കഴിയുന്നതും, ശ്രദ്ധിക്കുന്നതും നന്നായിരിക്കും.
     മുൻ കരുതലുകളിലൂടെയും ജാഗ്രതയിലൂടെയുമാണ് നമ്മുടെ നാട് പ്രതിരോധ പ്രവർത്തനങ്ങൾ വിജയിപ്പിച്ചെടുത്തത്. അത് നമുക്ക് തുടരുക തന്നെ വേണം. ഈ ദിവസങ്ങളിൽ സന്ദർശകർ വീട്ടിൽ വരാതിരിക്കാൻ ശ്രദ്ധക്കണം. എന്റെ ഓഫീസിൽ പ്രവർത്തിക്കും. ഫോണിൽ എന്നെ ബന്ധപ്പെടുകയുമാകാം. എല്ലാവരോടും സഹകരിക്കണമെന്ന അഭ്യർഥനയോടെ, 
സ്നേഹപൂർവ്വം,
 ഡി.കെ.മുരളി. എം.എൽ.എ

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||