റിമാൻഡ് പ്രതിയായ വെഞ്ഞാറമൂട് സ്വദേശിക്ക് കോവിഡ്: 30 പോലീസുകാർ ക്വറന്റീനിൽ

2020-05-25 By Admin

വെഞ്ഞാറമൂട്: അബ്‌കാരി കേസിൽ പോലീസ് അറസ്റ്റ്  ചെയ്തു സബ് ജയിലിലടച്ച വെഞ്ഞാറമൂട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇയാളെ പിടികൂടി കൊണ്ട് വന്ന സമയത്ത് ഡ്യൂട്ടിയിൽ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെ 30 പോലീസുകാർ ക്വറന്റീനിൽ പോകാൻ നിർദ്ദേശിച്ചു. കൂടാതെ സബ് ജയിലിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരും ക്വറന്റീനിൽ പോകും. സംസ്ഥാനത്ത് ആദ്യമായാണ് തടവുകാരന് കോവിഡ് സ്ഥിരീകരിക്കുന്നത്. റിമാൻഡ് പ്രതികൾക്ക് കോവിഡ് പരിശോധന നടത്തണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾക്ക് പരിശോധന നടത്തിയത്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് കോവിഡ് പകർന്നതെന്ന് വ്യക്തതയില്ല. 

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||