ലക്ഷങ്ങൾ മുടക്കി മാർച്ചിലാണ്‌ പള്ളിയുടെ സെറ്റിട്ടത്. ഇനി രണ്ടാഴ്ച കൂടിയാണ് സിനിമയുടെ ക്ളൈമാക്സ് ഉൾപ്പെടെയുള്ള ഭാഗങ്ങൾ ഷൂട്ടിങ് ബാക്കിയുള്ളത്. ക്ഷേത്ര കമ്മിറ്റിയുടെയും പഞ്ചായത്തിന്റയും അനുമതിയോടെയാണ് സെറ്റിട്ടതെന്നും ഇറിഗേഷൻ വകുപ്പിന്റെയും മറ്റ് ചില ഗവണ്മെന്റ് പേപ്പറുകൾ കൂടി ലഭിക്കാനുണ്ടായിരുന്നതിനാൽ അതിനായുള്ള ശ്രമത്തിലുമായിരുന്നു എന്ന് നിർമ്മാതാക്കൾ പറഞ്ഞു. ഇതിനിടയിൽ ലോക്ഡൗൺ ആരംഭിക്കുകയും ഷൂട്ടിങ് മുടങ്ങുകയും ചെയ്തു. അവസാന ഭാഗം ചിത്രീകരിക്കാനായി സെറ്റ് നിലനിർത്തുകയായിരുന്നു. ഇതിനിടയിലാണ് സെറ്റ് ബജ്‌റംഗ് ദൾ അക്രമികൾ പൊളിച്ചത്.
... "> മിന്നൽ മുരളി സിനിമയുടെ സെറ്റ് തകർത്ത സംഭവം:പെരുമ്പാവൂർ പോലീസിൽ പരാതി നൽകി മണപ്പുറം മഹാശിവരാത്രി ആഘോഷ സമിതി Nivarthanam News

മിന്നൽ മുരളി സിനിമയുടെ സെറ്റ് തകർത്ത സംഭവം:പെരുമ്പാവൂർ പോലീസിൽ പരാതി നൽകി മണപ്പുറം മഹാശിവരാത്രി ആഘോഷ സമിതി

2020-05-25 By Admin

കാലടി: ടോവിനോ തോമസ് നായകനാകുന്ന ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളിയുടെ ചിത്രത്തിന്റെ ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് തകർത്ത സംഭവത്തിൽ മണപ്പുറം മഹാശിവരാത്രി ആഘോഷ സമിതി പെരുമ്പാവൂർ പോലീസിൽ പരാതി നൽകി. ഷൂട്ടിങ്ങിനു ക്രിസ്ത്യൻ പള്ളിയുടെ സെറ്റിടാൻ സിനിമാ സംഘത്തിന് അനുമതി നൽകിയിരുന്നതായി ആഘോഷകമ്മിറ്റി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഇന്നലെ വൈകിട്ടാണ് അക്രമികൾ സിനിമാസെറ്റ് തകർത്തത്.മനോഹരമായി നിർമ്മിച്ച ക്രിസ്ത്യൻ പള്ളിയുടെ സെറ്റാണ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് തകർത്തത്. സെറ്റ് ക്ഷേത്രത്തിന് സമീപത്താണ് എന്നാരോപിച്ചാണ് പൊളിച്ചത്. ഇക്കാര്യം കാണിച്ച് എഎ ച്ച് പി ജനറൽ സെക്രട്ടറി എന്ന് സ്വയംപരിചയപ്പെടുത്തുന്ന ഹരി പാലോട് ഇക്കാര്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം:    "കാലടി മനപ്പുറത്തത് മഹാദേവന്റെ മുന്നിൽ, ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ ഞങ്ങൾ പറഞ്ഞതാണ്, പാടില്ല എന്ന്. പരാതികൾ നൽകിയിരുന്നു.യാചിച്ച് ശീലമില്ല. ഞങ്ങൾ പൊളിച്ച് കളയാൻ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം. സേവാ പ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്‌റംഗ് ദൾ പ്രവർത്തകർക്കും, മാതൃകയായി പ്രവർത്തകർക്ക് ഒപ്പം നേതൃത്വം നൽകിയ രാഷ്ട്രീയ ബജ്‌റംഗ് ദൾ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങൾ. മഹാദേവൻ അനുഗഹിക്കട്ടെ " ഇങ്ങനെയാണ് ഫേസ്ബുക് പോസ്റ്റ്.
     ലക്ഷങ്ങൾ മുടക്കി മാർച്ചിലാണ്‌ പള്ളിയുടെ സെറ്റിട്ടത്. ഇനി രണ്ടാഴ്ച കൂടിയാണ് സിനിമയുടെ ക്ളൈമാക്സ് ഉൾപ്പെടെയുള്ള ഭാഗങ്ങൾ ഷൂട്ടിങ് ബാക്കിയുള്ളത്. ക്ഷേത്ര കമ്മിറ്റിയുടെയും പഞ്ചായത്തിന്റയും അനുമതിയോടെയാണ് സെറ്റിട്ടതെന്നും ഇറിഗേഷൻ വകുപ്പിന്റെയും മറ്റ് ചില ഗവണ്മെന്റ് പേപ്പറുകൾ കൂടി ലഭിക്കാനുണ്ടായിരുന്നതിനാൽ അതിനായുള്ള ശ്രമത്തിലുമായിരുന്നു എന്ന് നിർമ്മാതാക്കൾ പറഞ്ഞു. ഇതിനിടയിൽ ലോക്ഡൗൺ ആരംഭിക്കുകയും ഷൂട്ടിങ് മുടങ്ങുകയും ചെയ്തു. അവസാന ഭാഗം ചിത്രീകരിക്കാനായി സെറ്റ് നിലനിർത്തുകയായിരുന്നു. ഇതിനിടയിലാണ് സെറ്റ് ബജ്‌റംഗ് ദൾ അക്രമികൾ പൊളിച്ചത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||