ഹോക്കി ഇതിഹാസം ബൽബീർ സിംഗ് അന്തരിച്ചു

2020-05-25 By Admin

മൊഹാലി: രാജ്യം കണ്ട ഏറ്റവും മികച്ച ഹോക്കി താരവും ഇന്ത്യക്ക് മൂന്നു ഒളിമ്പിക് സ്വർണം നേടിക്കൊടുത്തത് ഇതിഹാസവുമായ ഹോക്കിതാരം ബൽബീർ സിംഗ് (96 ) അന്തരിച്ചു. ആശുപത്രിയിൽ ആയിരിക്കെ തിങ്കളാഴ്ച്ച പുലർച്ചെയായിരുന്നു അന്ത്യം. മൊഹാലിയിലെ ഫോർട്ടിസ് ആശുപത്രിയിൽ മെയ് 8 നാണ് കടുത്ത ന്യൂമോണിയയെ തുടർന്ന് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. രണ്ടാഴ്ചയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.
     1948 ലെ ലണ്ടൻ ഒളിമ്പിക്സ്, 1952 ലെ ഹെൽസിങ്കി ഒളിമ്പിക്സ്, 1956 ലെ മെൽബൺ ഒളിമ്പിക്സുകളിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായിരുന്നു. മെൽബൺ ഒളിമ്പിക്സിൽ ഇന്ത്യൻ നായകൻ ഇദ്ദേഹമായിരുന്നു. പരിശീലകൻ എന്ന നിയലിയും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ബൽബീർ സിംഗ് പരിശീലിപ്പിപ്പിച്ച ഇന്ത്യൻ ഹോക്കി ടീം 1971 ൽ ലോകകപ്പ് സ്വർണം നേടി. 1957 ൽ പദ്മശ്രീ, 2015 ൽ ധ്യാൻചന്ദ് പുരസ്കാരം എന്നിവ നൽകി രാജ്യം ആദരിച്ചു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||