രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ ആരംഭിച്ചു: തിങ്കളാഴ്ച്ച കേരളത്തിലേക്ക് 25 സർവീസുകൾ

2020-05-25 By Admin

തിരുവനന്തപുരം: രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചു. തിങ്കളാഴ്ച്ച കേരളത്തിലേക്ക് 25 സർവീസുകൾ നടത്തും. തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് മൂന്നു സർവീസുകൾ തിങ്കളാഴ്ച്ച എത്തും. കോഴിക്കോട് നിന്ന് രണ്ടും ഡൽഹിയിൽ നിന്നും ഒരു വിമാനവുമാണ് എത്തുക. തിരികെ കോഴിക്കോട്ടേക്ക് രണ്ടു വിമാനങ്ങളും ഡൽഹിയിലേക്ക് ഒരു വിമാനവും പുറപ്പെടും. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 17 വിമാന സർവീസുകൾ ഉണ്ടാകും. ആദ്യ വിമാനം ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു. നാല് വീതം വിമാനങ്ങൾ ബംഗുളൂരുവിലേക്കും മുംബൈലേക്കും സർവീസ് നടത്തും. നെടുമ്പാശ്ശേരിയിൽ നിന്ന് ആകെ 113 സർവീസുകളാണ് ഈ ആഴ്ച്ച ഉണ്ടാവുക.
      വിമാനത്തിൽ വരുന്നവരെ 14 ദിവസത്തെ ക്വറന്റീനിലേക്ക് മറ്റും. രോഗലക്ഷണമുള്ളവരെ സർക്കാർ ക്വറന്റീനിലേക്കും രോഗലക്ഷണം ഇല്ലാത്തവരെ ഹോം ക്വറന്റീനിലേക്കും മാറ്റും.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||