2020-05-24 By Admin
ദുൽഖർ സൽമാൻ നായകനായ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'കുറുപ്പ്' ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് സുൽഖർ സൽമാൻ. താരം തന്റെ ഫേസ്ബുക് പേജ് വഴിയാണ് പോസ്റ്റർ പുറത്തു വിട്ടത്. ദുൽഖറിന്റെ കരിയറിലെ ഏറ്റവും കൂടിയ ബഡ്ജറ്ററിൽ ഒരുങ്ങുന്ന ചിത്രമാണിത്. 35 കോടി രൂപയാണ് ബഡ്ജറ്റ്. കേരളം, അഹമ്മദാബാദ്, മുംബൈ, മൈസൂരു, ബംഗളുരു എന്നിവിടങ്ങളിയായി ചിത്രീകരിച്ച ഫിലിം നിർമ്മിച്ചിരിക്കുന്നത് സുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ്.
കേരളത്തിലെ കുപ്രസിദ്ധ കുറ്റവാളി സുക്‌സുമാരക്കുറുപ്പിന്റെ ജീവിതകഥ ആസ്പദമാക്കി ഒരുക്കന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയായി. കഥ ജിതിൻ കെ ജോസഫ്. തിരക്കഥയും സംഭാഷണവും ഡാനിയേൽ സായൂജ് നായരും കെ.എസ്.അരവിന്ദും ചേർന്നാണ്. ശോഭിത ധുലിപാലയാണ് നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി. ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.