ഉത്രയുടെ മരണം കൊലപാതകമെന്ന് സംശയം : ഭർത്താവ് കസ്റ്റഡിയിൽ

2020-05-24 By Admin

കൊല്ലം : അഞ്ചലിൽ പാമ്പുകടിയേറ്റ് യുവതി മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. അഞ്ചൽ സ്വദേശി ഉത്രയുടെ മരണം കൊലപാതകമെന്ന സംശയത്തെ തുടർന്ന് ഭർത്താവ് സൂരജിനെയും കല്ലുവാതുക്കൽ സ്വദേശിയായ പാമ്പുപിടിത്തക്കാരൻ സുരേഷിനെയും കസ്റ്റഡിയിലെടുത്തു. റൂറൽ എസ്.പി ഹരിശങ്കറിന്റെ നേതൃത്വത്തിൽ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി അശോക് കുമാറിന്റെ സംഘമാണ് സൂരജിനെയും സുരേഷിനെയും കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്തു വരുന്നു. ഭർതൃ വീട്ടിൽവെച്ച് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ഉത്ര ചികിത്സാർത്ഥം സ്വന്തം വീട്ടിൽ ആയിരിക്കെ അവിടെ വെച്ച് വീണ്ടും പാമ്പ് കടിയേറ്റാണ് മരണപ്പെട്ടത്. ഭർത്താവിന്റെ വീട്ടിൽവെച്ച് പാമ്പ് കടിയേറ്റതും സ്വന്തം വീട്ടിൽ വെച്ച് പാമ്പ് കടിച്ചതും രാത്രിയായിരുന്നു. വീട്ടിൽ എ സി ഉണ്ടായിരുന്ന മുറിയിലാണ് ഉത്തര ഉറങ്ങാൻ കിടന്നത്. ഈ മുറിയിൽ എങ്ങനെ മൂർഖൻപാമ്പ് കയറി എന്നതായിരുന്നു ബന്ധുക്കളുടെ സംശയം. തുടർന്ന് ഇവരുടെ മാതാപിതാക്കൾ റൂറൽ എസ്. പി ഹരിശങ്കറിന് പരാതി നൽകുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പാമ്പ് പിടിത്തക്കാരനുമായി ഭർത്താവായ സൂരജിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||