2020-05-24 By Admin
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഞായറാഴ്ച്ച 75 ആം പിറന്നാൾ.1954 മെയ് 24 നാണ് മുഖ്യമന്ത്രി ജനിച്ചത്. നിലവിലെ പ്രത്യേക സാഹചര്യത്തിൽ പ്രത്യേക ആഘോഷങ്ങളൊന്നുമില്ല. എന്നത്തേയുംപോലെ സാധാരണ ദിവസമായി ജന്മദിവസവും കടന്ന് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 'ആ ദിവസംകടന്നുപോകുന്നുവെന്നു മാത്രം. നാടാകെ വിഷമസ്ഥിതി നേരിട്ടിരിക്കുകയാണ് . ആ പ്രശ്നമാണ് പ്രധാനം. ഇത്തരം ഒരു ഘട്ടത്തിൽ ജന്മദിനത്തിന് പ്രസക്തിയൊന്നും കാണുന്നില്ല. ഈ ഘട്ടത്തിൽ പലരും ആശംസ അർപ്പിക്കുന്നത് സാധാരണമാണെന്നും നാം മുന്നോട്ട് ടെലിവിഷൻ പരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഇന്നും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കിലായിരിക്കും.