ചക്ക തലയിൽ വീണു ആശുപത്രിയിൽ: പരിശോധിച്ചപ്പോൾ കോവിഡ് !!

2020-05-24 By Admin

പരിയാരം: ചക്ക തലയിൽ വീണു ഗുരുതരാവസ്ഥയിലായ യുവാവിന് പരിശോധനയും കോവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച്ച രാത്രിയാണ് ചക്ക തലയിൽ വീണു ഗുരുതരാവസ്ഥയിലായ യുവാവിനെ കാസർകോട്ട് നിന്നും പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചത്. മുന്നേ രണ്ട് ആശുപത്രികളിൽ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതിനാൽ പരിയാരത്ത് കൊണ്ട് വരികയായിരുന്നു. കയ്യും കാലും തളർന്ന നിലയിലായ ഇയാൾക്ക് അടിയന്തിര ശസ്ത്രക്രിയ നിശ്ചയിക്കുകയും പരിശോധനകൾ നടത്തുകയും ചെയ്തു. ജില്ല മാറി വന്ന ആളായതിനാൽ കോവിഡ് പരിശോധനയും കൂടെ നടത്തുകയായിരുന്നു. റിസൾട്ട് വന്നപ്പോൾ കോവിഡ് പോസിറ്റീവ്. ഇദ്ദേഹത്തിന് കോവിഡ് രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. രോഗം പിടിപെട്ടത് എവിടെനിന്നെന്നും വ്യക്തമല്ല. രോഗലക്ഷണമോ സമ്പർക്കമോ ഇല്ലാതെ രോഗം റിപ്പോർട്ട് ചെയ്യുന്നത് ആരോഗ്യപ്രവർത്തകരിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ് .

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||