2020-05-23 By Admin
ന്യൂഡൽഹി: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷത്തിലേക്ക്. ഇതുവരെ 52,96,944 പേർക്ക് രോഗം ബാധിച്ചു. 3,39,362 പേർ ഇതുവരെ മരണപ്പെട്ടു. 21,49,571 പേർക്കാണ് രോഗ മുക്തിയായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,06,453 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 5189 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ ജീവൻ നഷ്ടപ്പെട്ടു. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത്. 16.44 ലക്ഷം പേർക്കാണ് ഇതുവരെ അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചത്. 97,608 പേർ ഇതുവരെ അമേരിക്കയിൽ മരണപ്പെട്ടു. ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിലും രോഗം വളരെവേഗം പടർന്നു പിടിക്കുന്നത് മരണ സംഘ്യ ഇനിയും ഉയരാൻ ഇടയാക്കും. ബ്രസീൽ, റഷ്യ, മെക്സിക്കോ എന്നിവിടങ്ങളിലാണ് ഇപ്പോൾ രോഗം അതിവേഗം സ്ഥിരീകരിക്കുന്നത്.