പാമ്പുകടിയേറ്റ് യുവതി മരിച്ച സംഭവം: ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി

2020-05-23 By Admin

കൊല്ലം: അഞ്ചലിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരിക്കെ വീണ്ടും പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി. പാമ്പുകടിയേറ്റ് മരിച്ച ഉത്രയുടെ  അഞ്ചലിലുള്ള വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. ഉത്തരയുടെ മരണത്തിൽ അസ്വാഭാവികത സംശയിച്ച് ഇവരുടെ ബന്ധുക്കൾ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു . തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ഇതിനെത്തുടർന്നാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയത്. ഉത്തരയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കൾ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ ശാസ്ത്രീയ അന്വേഷണവുമായി മുന്നോട്ടു പോകാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം.
     ഏറം വെള്ളാശ്ശേരിവീട്ടിൽ വിജയസേനന്റെയും മണിമേഖലയുടെയും മകൾ ഉത്ര (25 ) യാണ് പാമ്പുകടിയേറ്റ് ചികിത്സയിലിരിക്കെ വീണ്ടും പാമ്പുകടിയേറ്റ് മരിച്ചത്. അടൂരുള്ള ഭർത്താവിന്റെ വീട്ടിൽ വെച്ചാണ് ഉത്രക്ക് ആദ്യം പാമ്പുകടിയേറ്റത്. ഇതിന്റെ ചികിത്സയുമായി സ്വന്തം വീട്ടിൽ കഴിയവെയാണ് മുറിയിൽ വെച്ച് വീണ്ടും പാമ്പുകടിയേൽക്കുന്നത് . ആ സമയം ഭർത്താവും മുറിയിൽ ഉണ്ടായിരുന്നു. ഇതാണ് ഉത്രയുടെ മരണത്തിൽ ഭർത്താവിന്റെ പങ്ക് ബന്ധുക്കൾ സംശയിക്കുന്നത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||