കുവൈറ്റ് പൊതുമാപ്പ് : 424 പേർ ഇന്ത്യയിലേക്ക് മടങ്ങിയെത്തി

2020-05-23 By Admin

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരിൽ 424  പേർ നാട്ടിലേക്ക് മടങ്ങിയെത്തി. ഇന്നലെയാണ് പൊതുമാപ്പുകാരുമായുള്ള വിമാന സർവീസ് ആരംഭിച്ചത്. മൊത്തം മൂന്ന് വിമാനങ്ങളിലായാണ് 424 ഇന്ത്യക്കാർ നാട്ടിലെത്തിയത്. പൊതുമാപ്പ് ആനുകൂല്യം കാത്ത് സർക്കാരിന്റെ താൽക്കാലിക ഷെൽട്ടറുകളിൽ 7100 ഇന്ത്യക്കാരാണുണ്ടായിരുന്നത്. ഇതുകൂടാതെ എംബസ്സിയിൽ നിന്നും ഔട്ട് പാസ്സ് വാങ്ങി അധികൃതരെ സമീപിക്കാനായി ഇരിക്കുന്ന 5000 പേരുമുണ്ട്. ഇതിൽ നാട്ടിലേക്ക് പോകാൻ എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ച 7100 പേർക്കുള്ള താമസവും ഭക്ഷണവും ഒരു മാസമായികുവൈറ്റ് സർക്കാരാണ് നൽകിവരുന്നത്. കൂഒടാതെ ഇവർക്കുള്ള വിമാന ടിക്കറ്റും കുവൈറ്റ് സർക്കാരായാണ് നൽകുന്നത്.
       കൊറോണ വ്യാപനത്തിന്റെ പശ്ച്ചാത്തലത്തിൽ വിമാനസർവീസുകൾ നിർത്തിവെച്ചതിനാൽ ഇവരുടെ യാത്രക്ക് അനുമതി നൽകിയിരുന്നില്ല. എന്നാൽ പിന്നീട് അനുമതി ലഭ്യമായപ്പോൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ കേന്ദ്രത്തിന്റെ സമീപിച്ചിരുന്നു. ഇതനുസരിച്ചാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. എന്നാൽ കേരളം ഇതുവരെ അനുമതിക്കായി കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടില്ലെന്നാണ് അറിയുന്നത്. രണ്ടായിരത്തോളം മലയാളികൾ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി അനുമതി കാത്തിരിക്കുകയാണ്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||