2020-05-22 By Admin
കോഴിക്കോട്: സംസ്ഥാനത്ത് എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റംസാൻ 30 പൂർത്തിയാക്കി ചെറിയപെരുന്നാൾ ( ഈദുൽ ഫിത്ർ ) ഞായറാഴ്ച്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയത്തുൽ ഉലമ പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ, തിരുവനന്തപുരം പാളയം ഇമാം വി പി സുഹൈബ് മൗലവി, കാന്തപുരം എ.പി അബൂബക്കർ മുസലിയാർ, ദക്ഷിണ കേരള ജംഇയത്തുൽ ഉലമ പ്രസിഡണ്ട് ചേലക്കുളം മുഹമ്മദ് ബുഷ്‌റാ മൗലവി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടക്കൽ അബ്ദുൽ അസീസ് മൗലവി എന്നിവർ അറിയിച്ചു. കോവിഡ് പശ്ച്ചാത്തലത്തിൽ ഇത്തവണത്തെ പെരുന്നാൾ നമസ്കാരം വീടുകളിലായിരിക്കും