2020-05-22 By Admin
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൽ സംസ്ഥാനത്ത് ക്രമാതീതമായ വർധന. ഇന്നലെ 42 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസമാണ് വെള്ളിയാഴ്ച്ച . കണ്ണൂർ-12, കാസർകോട്-7, കോഴിക്കോട്-5, പാലക്കാട്-5, തൃശ്ശൂർ-4, മലപ്പുറം-4, കോട്ടയം-2, കൊല്ലം-1, പത്തനംതിട്ട-1, വയനാട്-1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. ഇന്ന് രണ്ടുപേർ രോഗമുക്തി നേടി. കോവിഡ് അവലോകന യോഗത്തിനു ശേഷമുള്ള വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ ദിവസം കോവിഡ് മൂലം മരിച്ച ചാവക്കാട് സ്വദേശി ഖദീജയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 732 ആയി. 84258 പേർ നിരീക്ഷണത്തിലുണ്ട്. നിലവിൽ ലോക് ഡൗണിൽ ഇളവ് വരുത്തിയത് ജീവിക്കാനാണെന്നും ആഘോഷിക്കാനല്ലെന്നും മുഖ്യമന്ത്രി ഓർമപ്പെടുത്തി.