2020-05-22 By Admin
ആനാട് : ആനാട് ഗ്രാമപഞ്ചായത്തിലെ ലോക്ക് ഡൗൺ മൂലം കഷ്ടത അനുഭവിക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്‍റെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും കാലിത്തീറ്റ വിതരണം ചെയ്യുന്ന പദ്ധതിയ്ക്ക് തുടക്കമായി, ആനാട് ഗ്രാമപഞ്ചായത്തിലെ നിരീക്ഷണത്തിലുള്ള വീടുകളിലെ ക്ഷീര കര്‍ഷകരുടെ ഉരുക്കള്‍ക്കുള്ള കാലിത്തീറ്റ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആനാട് സുരേഷ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്‍റ് ഷീല, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാൻ അക്ബര്‍ഷാ, വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ആറാംപള്ളി വിജയരാജ്, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ഷീബാ ബീവി, വെറ്റിനറി സര്‍ജന്‍ ഡോ.രഞ്ജിത്ത്, മൃഗാശുപത്രി ജീവനക്കാരായ പ്രിയങ്ക, നിഷ, സുമേഷ്, ശ്രീദേവി എന്നിവര്‍ സന്നിഹിതരായിരുന്നു.