RBI
... "> റിസർവ്ബാങ്ക് റിപ്പോ നിരക്ക് 0.40 ശതമാനം കുറച്ചു: മൊറട്ടോറിയം 3 മാസം കൂടി നീട്ടി Nivarthanam News


റിസർവ്ബാങ്ക് റിപ്പോ നിരക്ക് 0.40 ശതമാനം കുറച്ചു: മൊറട്ടോറിയം 3 മാസം കൂടി നീട്ടി

2020-05-22 By Admin

ന്യൂഡൽഹി: രാജ്യത്ത് പണ ലഭ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0 .40 ശതമാനം കുറവ് വരുത്തി. റിസർവ് ബാങ്ക് ഗവർണർ ശശികാന്ത ദാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. ഇതോടെ റിപ്പോ നിരക്ക് നാല് ശതമാനമായി. റിവേഴ്‌സ് റിപ്പോ നിരക്ക് 3.75 ശതമായിരുന്നത് 3.35 ശതമാനമാക്കിയും കുറച്ചു.
      കോവിഡ് വ്യാപനത്തിന്റെ പശ്ച്ചാത്തലത്തിൽ ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണ്. ഇതിന്റെ ഭാഗമായി രാജ്യവും സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായും ഇത് തരണം ചെയ്യാൻ ഇന്ത്യക്ക് ശേഷിയുണ്ടെന്നും ആർ.ബി.ഐ ഗവർണർ പറഞ്ഞു. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം പോലും നെഗറ്റീവ് ആകുന്ന പശ്ച്ചാത്തലത്തിൽ വായ്പ്പകൾക്കുള്ള മൊറട്ടോറിയം ആഗസ്റ്റ് 31 വരെ നീട്ടി. ഈ മാസം അവസാനം വരെയായിരുന്നു മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നത്. ഇതോടെ വായ്‌പ്പാ തിരിച്ചടവിന് ആറു മാസത്തെ സാവകാശം കിട്ടും. 
    ജൂണിലായിരുന്നു പണവായ്പ്പാ നയ അവലോകന യോഗം നടക്കേണ്ടിയിരുന്നത്. എന്നാൽ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നേരത്തെ നടത്താൻ തീരുമാനിക്കുകയായിരുന്നു.

RBI

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||